SKSSF സൗജന്യ മരുന്നുവിതരണകേന്ദ്രം ആരംഭിക്കും
കാസര്‍കോട് : പലവിധ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുകയും, ചികിത്സതേടി പ്രതിവിധികാണാന്‍ കഴിയാതെ ദു:ഖവും വേദനയും കടിച്ചമര്‍ത്തി ജീവിതം വഴിമുട്ടി നില്‍ക്കുന്ന ധാരാളം രോഗികള്‍ നമുക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുണയുടെ ഒരിത്തിരിനേട്ടമെന്ന നിലയില്‍ രോഗികള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സഹചാരിയുടെ സഹകരണത്തോടെ എല്ലാ ദിവസവും സൗജന്യമായി മരുന്നു വിതരണം ചെയ്യുന്ന കേന്ദ്രം കാസര്‍കോട് തുടങ്ങാന്‍ എസ്.കെ. എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി സ്വാഗതം പറഞ്ഞു. ബഷീര്‍ ദാരിമി തളങ്കര, എം. ഖലീല്‍, ഹാരീസ് ദാരിമി ബെദിര, റഷീദ് ബെളിഞ്ചം, റസാഖ് ദാരിമി, സുഹൈര്‍ അസ്ഹരി, ഹമീദ് കോളോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.