സിപിഎമ്മിന്റേത് പ്രീണനരാഷ്ട്രീയം: എസ്‌.കെ.എസ്.എസ്.എഫ് സെമിനാര്‍

‍കോഴിക്കോട്: ന്യൂനപക്ഷ തീവ്രവാദത്തെ വളര്‍ത്തുകയും ജമാഅത്തെ ഇസ്‌ലാമിയെ രാഷ്ട്രീയ പങ്കാളിയാക്കുകയും എന്‍ഡിഎഫിനു പിന്തുണ നല്‍കുകയും ചെയ്ത സിപിഎം, മുസ്‌ലിം -ക്രൈസ്തവ വര്‍ഗീയത വളരുന്നതായി പ്രചരിപ്പിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയെ സ്വാധീനിക്കാനുള്ള പുതിയ പ്രീണനരാഷ്ട്രീയമാണെന്ന് എസ്‌കെഎസ്എസ്എഫ് സെമിനാര്‍ അഭിപ്രായപ്പെട്ടു. 'പ്രീണന രാഷ്ട്രീയത്തിന്റെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ത്രൈമാസ ക്യാംപയിന്റെ ഭാഗമായി നടത്തിയ സെമിനാര്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ പനങ്ങാങ്ങര, നാസര്‍ ഫൈസി കൂടത്തായി, ടി. സിദ്ദീഖ്, അബ്ദുസമദ് പൂക്കോട്ടൂര്‍, അയ്യൂബ് കൂളിമാട്, റഫീഖ് അഹമദ്, കെ.എന്‍.എസ്. മൗലവി എന്നിവര്‍ പ്രസംഗിച്ചു.