തളങ്കര ഇബ്രാഹിം ഖലീല്‍ സ്മാരക ഇസ്ലാമിക് സെന്‍റര്‍‍ ഉദ്ഘാടനം ഇന്ന്

കാസറഗോഡ്: സുന്നീ യുവജന സംസ്ഥാന വൈസ്‌ പ്രസിടെന്റും കാസര്‍കോട്‌ സംയുക്ത ജമാഅത്ത്‌ ജനറല്‍ സെക്രട്ടറിയുമായിരുന്ന മര്‍ഹൂം:തളങ്കര ഇബ്രാഹിം ഖലീല്‍ സ്മാരക ഇസ്ളാമിക്‌ സെന്ററിന്റെയും എസ്‌.കെ.എസ്‌.എസ്‌.എഫ്‌. തളങ്കര കമ്മിറ്റി ഓഫീസിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ചക്ക്‌ 12.00മണിക്ക്‌ തളങ്കര ദീനാര്‍ നഗറി പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡന്റും കാസറഗോഡ് സംയുക്ത ഖാസിയുമായ ശൈഖുന ടി.കെ.എം. ബാവ മുസ്ലിയാര്‍ ‍, മംഗലാപുരം-ചെമ്പരിക്ക ഖാസി ത്വാഖാ അഹമ്മദ്‌ മൌലവി, സമസ്ത കാസറഗോഡ് ജില്ല ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ , എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌ എം.എ. ഖാസിം മുസ്ളിയാര്‍, മൂടിഗെ ഖാസി സയ്യിദ്‌ സൈനു ആബിദീന്‍ തങ്ങള്‍, കാസറഗോഡ് സംയുക്ത ജമാഅത്ത്‌ പ്രസിഡന്റ്‌ ചെര്‍ക്കളം അബ്ദുല്ല, തളങ്കര ഹമീദ്‌, തളങ്കര മുക്താര്‍, ടി.ഇ. അബ്ദുല്ല, എ. അബ്ദുറഹ്മാന്‍, ബഷീര്‍ ദാരിമി തളങ്കര സംബന്ധിക്കും.