സാജിഹുസമീര്‍ അല്‍ അസ്ഹരിമികച്ച ഇമാം കാളികാവ് മാതൃകാ മഹല്ല്


തൃക്കരിപ്പൂര്‍ : സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന പരേതനായ വി.പി.എം. അബ്ദുള്‍ അസീസ് മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മികച്ച ഇമാമിനുള്ള ആദ്യപുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ കാറമേല്‍ മഹല്ല് ഇമാം സാജിഹുസമീര്‍ അല്‍ അസ്ഹരി ചേളാരിക്ക് ലഭിച്ചു. ശാസ്ത്രീയപ്രവര്‍ത്തനത്തിലൂടെ മാതൃകാമഹല്ലായി മലപ്പുറംകാളികാവ് മഹല്ലിനെയും തിരഞ്ഞെടുത്തു. അബ്ദുള്‍ അസീസ് മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുള്‍സമദ് പൂക്കോട്ടൂര്‍ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനംചെയ്തു. സമസ്ത വിദ്യാഭ്യാസബോര്‍ഡ് സംസ്ഥാന സെക്രട്ടറി പി.കെ.പി.അബ്ദുള്‍സലാം മുസ്‌ല്യാര്‍ അവാര്‍ഡ് വിതരണംചെയ്തു. സ്മരണിക പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ പ്രകാശനംചെയ്തു. സിയാറത്തിന് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ നേതൃത്വംനല്‍കി. സി.അബ്ദുള്‍അസീസ് ഹാജി അധ്യക്ഷനായി. ടി.കെ.പൂക്കോയ തങ്ങള്‍, മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍, എ.ജി.സി. ബഷീര്‍, ചുഴലി മൊഹ്‌യുദ്ദീന്‍ മൗലവി, എസ്.വി.മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. മെട്ടമ്മല്‍ സി.എച്ച്.സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഫൗണ്ടേഷന്‍ നല്‍കുന്ന കമ്പ്യൂട്ടറുകള്‍ സി.ടി.മുഹമ്മദ് സി.അബ്ദുള്‍അസീസ് ഹാജിയെ ഏല്പിച്ചു. ടി.പി.ശഫീഖ് സ്വാഗതവും സി.ടി.അബ്ദുള്‍ഖാദര്‍ നന്ദിയും പറഞ്ഞു.