പാണക്കാട് തങ്ങള്‍ അനുസ്മരണവും ഇന്‍റലക്ചല്‍ മീറ്റും ജൂലായ് 22 സംഘടിപ്പിക്കും

ദമ്മാം : മാനവികതക്ക് മതവിദ്യാഭ്യാസം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി നടത്തിവരുന്ന ത്രൈമാസ കാന്പയിന്‍റെ ഭാഗമായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇന്‍റലക്ചല്‍ മീറ്റും ജൂലായ് 22ന് സഫാ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തും. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജിദ്ദ അല്‍നൂര്‍ സ്കൂള്‍ പ്രൊഫ. ഹാഫിള് ജാഫര്‍ വാഫി, സി.എം. കുട്ടി സഖാഫി കാവനൂര്‍, സകരിയ്യാ ഫൈസി പന്തല്ലൂര്‍, സിദ്ദീഖ് ഫൈസി അമ്മിനിക്കാട് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

യോഗം ആനമങ്ങാട് അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ അശ്റഫ് ബാഖവി താഴെക്കോട് ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ ഫൈസി വാളാട്, മുജീബ് ഫൈസി കക്കുപ്പടി, കബീര്‍ ദര്‍സി മുതിരമണ്ണ, ഖാസിം ദാരിമി കാസര്‍ക്കോട്, സൈതലവി ഹാജി താനൂര്‍, സിദ്ദീഖ് അസ്ഹരി കാസര്‍ക്കോട്, സി.എച്ച്. മുഹമ്മദ് മുഹു, ഹംസ മണ്ണാര്‍ക്കാട്, ശറഫുദ്ദീന്‍ മൗലവി കൊല്ലം എന്നിവര്‍ സംബന്ധിച്ചു. അഹ്‍മദ് കുട്ടി ചേളാരി സ്വാഗതവും കബീര്‍ ഫൈസി പുവ്വത്താണി നന്ദിയും പറഞ്ഞു.

-കബീര്‍ ഫൈസി-