പാറപ്പള്ളി മഖാം ഉറൂസ്
കൊയിലാണ്ടി : കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് ജൂലായ് 28 മുതല്‍ ആഗസ്ത് ഒന്ന് വരെ നടക്കും. 28-ന് രാവിലെ 10.30-ന് കൊല്ലം മഹല്ല് ഖാസി പി.പി. അബ്ദുല്‍കരീം ദാരിമി പതാക ഉയര്‍ത്തും. 29-ന് രാത്രി എട്ട് മണിക്ക് റഹ്മത്തുല്ല ഖാസിമി മൂത്തേടം, 30-ന് സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, 31-ന് ഹൈദര്‍ ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തും. ആഗസ്ത് ഒന്നിന് അന്നദാനം,സ്വലാത്ത് എന്നിവ ഉണ്ടാകും.