എസ്.കെ.എസ്.എസ്.എഫ്. അവധിക്കൂടാരം

ദുബൈ : യു..ഇ യിലെ വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ വെക്കേഷന്‍ ക്യാന്പ് നടത്താന്‍ യു... നാഷണല്‍ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി തീരുമാനിച്ചു. അവധിക്കൂടാരം എജ്യുടെയ്മെന്‍റ് എന്ന പേരില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജൂലായ് 16 ന് ദുബൈയിലും സമാപനം ആഗസ്ത് 6 ന് ഷാര്‍ജ്ജയിലുമായിരിക്കും.

ബര്‍ദുബൈയില്‍ ചേര്‍ന്ന യു... നാഷണല്‍ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി യോഗം അവധിക്കൂടാരത്തിന് അന്തിമരൂപം നല്‍കി. ചടങ്ങില്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യു..ഇ യിലെത്തിയ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂരിന് സ്വീകരണം നല്‍കി. എല്ലാ എമിറേറ്റുകളിലും സ്വീകരണ പരിപാടി ഒരുക്കാന്‍ സ്റ്റേറ്റ് കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വൈസ് പ്രസിഡന്‍റ് ഹുസൈന്‍ ഫൈസി മദാം അധ്യക്ഷത വഹിച്ച യോഗത്തില്‍ അലവിക്കുട്ടി ഫൈസി അജ്മാന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ റഹ്‍മാനി നന്ദിയും പറഞ്ഞു.