അനാഥകള്‍ക്ക് ജീവിതം നല്‍കുന്നത് മഹനീയം- സാദിഖലി ശിഹാബ് തങ്ങള്‍

വടക്കാഞ്ചേരി : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മഹനീയമാണ് അനാഥകള്‍ക്ക് ജീവിതം നല്‍കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ദേശമംഗലം തലശ്ശേരി എം.എസ്.എ. യത്തിംഖാനയിലെ അന്തേവാസികളായ മൂന്ന് യുവതികളുടെ നിക്കാഹില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യത്തീംഖാന നേരിട്ട് നടത്തുന്ന ഒമ്പതാമത്തെ വിവാഹ ച്ചടങ്ങായിരുന്നു ശനിയാഴ്ച നടന്നത്.

മഹല്ല് പ്രസിഡന്റ് പി.ടി.പി. തങ്ങള്‍, സദാത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കോയ തങ്ങള്‍, സി.പി. ഹംസ, ഷൗക്കത്തലി ദാരിമി, ടി. ഉണ്ണ്യേന്‍കുട്ടി ഹാജി, ടി.എം. ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു