സമസ്ത പൊതുപരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങി

തേഞ്ഞിപ്പലം: സമസ്ത പൊതുപരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് ചേളാരിയില്‍ തുടങ്ങി. 7.65 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയത്തിനുള്ളത്. പരിശോധനാ ക്യാമ്പ് ചേളാരിയില്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്‌വി, കെ.പി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എ.ടി.എം. കുട്ടി മൗലവി, കെ.സി. അഹ്മദ്കുട്ടി മൗലവി പ്രസംഗിച്ചു. പിണങ്ങോട് സ്വാഗതം പറഞ്ഞു.