മഹല്ലുകളില്‍ ആഭ്യന്തര ശൈഥില്യം ഉണ്ടാകരുത് - എസ്.എം.എഫ്

ചേളാരി : ആഭ്യന്തര ശൈഥില്യങ്ങള്‍ സൃഷ്ടിച്ച് മഹല്ല് ജമാഅത്തുകളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ദുര്‍ബലമായ മഹല്ല് സംവിധാനങ്ങളില്‍ നിന്നാണ് അധാര്‍മ്മികതകളും അപകടകരമായ അരാജകത്വങ്ങളും തീവ്രവാദ ഭീകരവാദ പ്രവണതകളും തഴച്ച് വളരുക. മഹല്ല് ജമാഅത്തുകള്‍ ശക്തിപ്പെടുത്തി സദാചാരനിഷ്ഠ പാലിക്കുന്ന സമൂഹത്തെ സജ്ജമാക്കാന്‍ കര്‍മ്മരംഗത്തിറങ്ങാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

എസ്.എം.ജിഫ്രി തങ്ങള്‍ അധ്യക്ഷതവഹിച്ചു. പിണങ്ങോട് അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, യു.ശാഫി ഹാജി, കെ.എം.അലി, ജലീല്‍ ഫൈസി പുല്ലങ്കോട്, കെ.എ.റഹ്മാന്‍ ഫൈസി, പി.പി.മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.