കേരളത്തെ തീവ്രവാദ കേന്ദ്രമാക്കാന്‍ അനുവദിക്കരുത് -എസ്.കെ.എസ്.എസ്.എഫ്.

കോഴിക്കോട് : കേരളത്തെ തീവ്രവാദ കേന്ദ്രമാക്കാന്‍ അനുവദിക്കരുതെന്നും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഒറ്റപ്പെടുത്തണമെന്നും എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇസ്‌ലാമിന്റെ പേര് പറഞ്ഞ് യുവാക്കളെ വഴിതെറ്റിക്കുന്ന എന്‍.ഡി.എഫ്. അടക്കമുള്ള ന്യൂനപക്ഷ തീവ്രവാദത്തെയും സംഘ്പരിവാര്‍ അടക്കമുള്ള ഭൂരിപക്ഷ ഭീകരതയെയും പിഴുതെറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗം വിലയിരുത്തി. യൂസഫ് ഫൈസി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എസ്. മൗലവി, ആര്‍.വി.എ. സലാം, കുഞ്ഞാലന്‍കുട്ടി ഫൈസി, നൂറുദ്ദിന്‍ ഫൈസി, ഫൈസല്‍ ഫറോക്ക്, മൊയ്തു റഹ്മാനി, അയൂബ് കൂളിമാട് എന്നിവര്‍ പ്രസംഗിച്ചു.