'തീവ്രവാദികള്‍ക്ക് അംഗത്വമില്ല'

മലപ്പുറം : തീവ്രവാദ ആഭിമുഖ്യമുള്ളവര്‍ക്ക് എസ്.കെ.എസ്.എസ്.എഫില്‍ അംഗത്വം നല്‍കില്ലെന്ന് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാതല കാമ്പയിന്‍ അംഗത്വ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. മതവിശ്വാസത്തെയും രാജ്യത്തിന്റെ അഖണ്ഡതയെയും എതിര്‍ക്കുന്ന തീവ്ര വലതുപക്ഷത്തെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അംഗത്വകാമ്പയിന്റെ വിവിധ മേഖലാ നിരീക്ഷകരെ ചടങ്ങില്‍ തിരഞ്ഞെടുത്തു.