ശിഹാബ്തങ്ങള്‍ അനുസ്മരണവും പ്രാര്‍ഥനാ സദസ്സും നടത്തി

താമരശേരി : എസ്.കെ.എസ്.എസ്.എഫ്. കൂടത്തായി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ്തങ്ങള്‍ അനുസ്മരണവും പ്രാര്‍ഥനാ സദസും സംഘടിപ്പിച്ചു.

സ്ഥലം ഖാസി വാവാട് മൊയ്തീന്‍കുട്ടിമുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഉനൈസ് ഫൈസി കാളികാവ് പ്രാര്‍ഥന നടത്തി. നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു. എ.കെ.കാതിരിഹാജി, പി.ആലിക്കുട്ടിഹാജി, ഒ.പി.എം. അഷ്‌റഫ്, പി.കെ.അന്‍വര്‍, ഷമീര്‍ പുറായില്‍ എന്നിവര്‍ പ്രസംഗിച്ചു. മുനീര്‍ കൂടത്തായ് സ്വാഗതവും പി. ജാബിര്‍ നന്ദിയും പറഞ്ഞു.