സുന്നി മഹല്ല് ഫെഡറേഷന്‍ വിവാഹ റജിസ്‌ട്രേഷന്‍ രേഖ കൈമാറല്‍ 17ന്‌

തിരൂരങ്ങാടി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) അംഗീകരിച്ച മഹല്ലുകള്‍ക്കുള്ള വിവാഹ റജിസ്‌ട്രേഷന്‍, മാരേജ് സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കാത്തവര്‍ക്ക് 17നു രാവിലെ 10ന് മലപ്പുറം സുന്നി മഹലില്‍ നടക്കുന്ന മഹല്ല് പ്രതിനിധികളുടെ യോഗത്തില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അറിയിച്ചു.