കല്പറ്റ: മദ്യം, മയക്കുമരുന്ന്, പലിശ, ചൂതാട്ടം തുടങ്ങിയ അധാര്‍മികതകള്‍ക്കെതിരെ വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി കാമ്പയിന്റെ ഭാഗമായി ശനിയാഴ്ച പത്തുമണിക്ക് അക്കാദമി ഓഡിറ്റോറിയത്തില്‍ യുവസംഗമം നടത്തും. ജില്ലയിലെ 250 മഹല്ലുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലുവീതം യുവാക്കള്‍ പങ്കെടുക്കും. സാമൂഹ്യ തിന്മകള്‍ക്കെതിരെ യുവശക്തി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ട്രെയ്‌നിങ് ക്യാമ്പിന് അഡ്വ. എ.എ.മുഹമ്മദ് ഫൈസി ഓണമ്പിള്ളി, എസ്.വി.മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്കും.