രാജ്യസ്‌നേഹം മുറുകെപ്പിടിക്കണം- റഹ്മത്തുല്ല ഖാസിമി

താമരശ്ശേരി : രാജ്യസ്‌നേഹത്തെ മുറുകെപ്പിടിക്കാന്‍എല്ലാവരും തയ്യാറാകണമെന്നും തീവ്രവാദ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും റഹ്മത്തുല്ല ഖാസിമി മൂത്തേടം ആവശ്യപ്പെട്ടു.
മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് നേതൃസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. വി. ഉസ്സയിന്‍ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ടി. അബൂബക്കര്‍ സ്വാഗതവും കെ.സി. മുഹമ്മദ് നന്ദിയും പറഞ്ഞു.