പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്.കെ.എസ്.എസ്.എഫ്.

കാസര്‍ക്കോട് : എസ്.വൈ.എസ്. ചെമ്മനാട് പഞ്ചായത്ത് നേതാവ് സി.ബി. ബാവ ഹാജിയെ വീട്ടില്‍ കയറി ആക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന ഇത്തരം സംഭവത്തിന് പിന്നില്‍ ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് പോലീസ് ജാഗ്രത പുല്‍ത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. ബഷീര്‍ ദാരിമി തളങ്കര ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സാലൂദ് നാസാമി അധ്യക്ഷത വഹിച്ചു. എം.. ഖലീല്‍, ഹാരിസ് ദാരിമി ബെദിര, റസാഖ് ദാരിമി, സുഹൈല്‍ പള്ളങ്കോട്, റഷീദ് ബെളിഞ്ചം, ഹമീദ് കോളോട്ട് എന്നിവര്‍ പ്രസംഗിച്ചു.