അന്ത്യനാളിന്റെ അടയാളമായി അന്ത്യപ്രവാചകര് മുഹമ്മദ് മുസ്തഫാ (സ)എണ്ണിയ ഒരു കര്യം അറിവ് ഉയര്ത്തപ്പെടുമെന്നാണു. പണ്ഡിതന്മാരുടെ മരണമാണു അതിന്റെി ഉദ്ദ്യേശ്യമെന്നു അവിടുന്നു വിശദീകരിച്ചു. ഇന്നു നാം ഏറെ ഉത്കണ്ടയോടെയാണ് ഓരോ പണ്ടിതന്റെ മരണത്തെയും നോക്കിക്കാണുന്നത്. അവരെ കിട പിടിക്കുന്ന ഒരു തലമുറയുടെ അഭാവം ഒരു സമൂഹത്തിന്റെ നാശം തന്നെയാണു. ഗാഢ ജ്ഞാനമുള്ള ഒരു പണ്ടിത നിര ഏറ്റവും ആവശ്യമായ ഈ ഘട്ടത്തില്‍ മതപഠനത്തിനു താത്പര്യം കുട്ടികളിലും രക്ഷിതാക്കളിലും കുറഞ്ഞു വരുന്നതായി കാണാന്‍ കഴിയുന്നു. നല്ല പള്ളിദര്സുലകളും കുറ്റിയറ്റു പോയിരിക്കുന്നു. പഞ്ചായത്തുകള്‍ തോറും നമുക്കു കോളജുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അറബിക് കോളജികളില്‍ വിഷയബഹുല്യവും ഭൗതികചിന്തയും കിതാബോ ത്തിനു തടസ്സമായി നിലകൊള്ളുന്നു. കാലം ചെല്ലുന്തോറും ഈ പ്രവണത വര്ദ്ധിുക്കുകയെ ഉള്ളു. ഫത്വാ ഉദ്ദരിക്കാന്‍ കഴിയുന്ന ഒരു ഒരു സംഘം ആലിമുകള്‍ നമുക്കു എപ്പോഴും ഉണ്ടായേ പറ്റൂ. കഴിവുള്ള ബുദ്ധിശക്തിയുള്ള മുതഅല്ലിമുകള്‍ സര്ക്കായര് ഉദ്യോഗത്തിലേക്കോ , വിദേശ ജോലിയിലേക്കോ തിരിയുന്ന കാഴ്ചയാണുള്ളത്. ബിരുദം നേടി സേവന രംഗത്തുള്ളവര്‍ തന്നെ ഖുതുബ ഓതാനും മദ്റസാ ക്ലാസിനും മാത്രം ഒരുങ്ങുന്നുള്ളു. ജീര്ണകഥകള് ഒറ്റപ്പെട്ടതെങ്കിലും നാം കേള്‍ക്കേ ണ്ടി വരുന്നു.
ദര്സു്കളിലും കോളജുകളിലുമായി അദ്ധ്വാനിച്ചു പഠിക്കുന്ന എത്രയോ പേര് ഇന്നുമുണ്ട്. പ്രശസ്തിയോ പ്രോത്സാഹനമോ പിടിച്ചു പറ്റാന്‍ അറിയാത്തവര്‍. തങ്ങളുടെ പ്രതിഭ വളര്ത്താ നോ ഉന്നത പഠനത്തിനോ സാമ്പത്തികമായി കഴിയാതെ പഠിത്തം നിറുത്തുന്നവരും അവരിലുണ്ടു. ഉറുതി പറഞ്ഞു പണക്കിഴികള്‍ നേടാന്‍ ഇന്നവസരങ്ങള് ഇല്ലല്ലോ.പഠനത്തില്‍ മികവു കാണിക്കുന്ന വളര്ന്നുി വരുന്ന വിദ്യാര്‍ത്ഥി കളെ നാം സാമ്പത്തികമായി നാം പിന്തുണ നല്കേ്ണ്ടതില്ലേ.
പി എസ് സി യെയോ യു ജി സി യെയോ പോലെ ഒരു സമഗ്രമായ ടെസ്റ്റു നടത്തി ജൂനിയര്‍ സീനിയര്‍ വിദ്യാര്ഥിോകള്ക്കു സ്കോളര്ഷി പ്പ് നല്കു കയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ കിതാബിലേക്കുണ്ടാ വുന്നതാണു.മാത്രവുമല്ല അത് ഒരു മാനദണ്ഡമായി കണക്കാക്കപ്പെടുകയാണെങ്കില്‍ പഞ്ചായത്തുകള്‍ തോറും പ്രവര്ത്തികച്ചു വരുന്ന കോളജുകളില്‍ പടനത്തില്‍ മൂല്യം വര്ദ്ധിതക്കാനും കാരണമവും. ഒപ്പം ഗവേഷണാപടന സമ്പ്രദായവും വലര്ന്നു വരും. ഖുര്‍ആന്‍, ഫിഖ്ഹ്, ഹദീസ്, നഹ്വ് തുങ്ങിയ വിഷയങ്ങളില്‍ ഒബ്ജക്റ്റീവു തരത്തി ലായിരിക്കണം സ്കോളര്ഷിപപ്പ് പരീക്ഷ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതിനും മൂല്യനിര്ണ്ണയയത്തിനും കഴിയുന്ന ഒരു ഉന്നത അധ്യാപകസമിതി രൂപീകരിക്കുക.. മെഡിക്കല്‍ എണ്ട്രന്സ്റ പരീക്ഷ പോലെ റാങ്കു നിജപ്പെടുത്തിയോ മറ്റൊ മികച്ച ജേതാക്കള്ക്കുക പ്രോത്സാഹനവും പിന്തുണയും ആകുന്ന രീതിയിലായിരിക്കണം പഠനസഹഅയം.
ഗള്ഫ്ി രാജ്യങ്ങളില്‍ ജോലി ചെയ്തു വരുന്ന മത ബിരുതധാരികള് ഗ്രാജ്വേറ്റ് മീറ്റുകള്‍ നടത്തി വിഷയം ചര്ച്ചല ചെയ്യുകയും പ്രവര്ത്ത ന രൂപരേഖ തയ്യാറാക്കുകയും ചെയ്യണം. മത രംഗത്തു സേവനം ചെയ്യാന്‍ അവസരം ലഭിക്കാത്ത പ്രവാസി പണ്ഡിതര്‍ ഒരു പ്രായശ്ചിത്വമായി ഈ പദ്ധതി നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങണം. ഓരോ സ്ഥാപനത്തില്‍ നിന്നുള്ള ബിരുദധാരികളും പ്രത്യേകം സംഘടിക്കുന്നതു കൂടുതല്‍ കാര്യക്ഷമമയിരിക്കും . ഇതിനുള്ള സാമ്പത്തിക സ്രോതസ്സും ഇവിടെ നിന്നു സംഘടിപ്പിക്കാന്‍ കഴിയണം. വിശയത്തിന്റെ ഗൗരവം സമുദായ സ്നേഹികളെ ബോധ്യപ്പെടുത്തുന്നതിലും പണ്ഡിതര്ക്കേ സാധിക്കുക യുള്ളൂ. കേരളത്തില്‍ സേവനനിരതരായ പണ്ഡിതര്‍ക്കു തുച്ചമായ വരുമാനത്തില്‍ നിന്നു കൊണ്ടു പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ നന്നേ പ്രയാസപ്പെടും. അതു നടക്കതെ പോകലായിരിക്കും ഫലം.
മത വിദ്യാര്ത്ഥിയകളെ കിതാബുകളിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ഇത്തരം ഭൗതിക പിന്തുണ നല്കേയണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ രംഗത്തേക്കു നേതാക്കളുടെ ശ്രദ്ധ പതിയുമെന്നു പ്രതീക്ഷിക്കാം.. agrahmani