മത - ഭൗതിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം

എടവണ്ണപ്പാറ: കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നടത്തിവരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മതവും - ഭൗതികവും സമന്വയിപ്പിച്ച് പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എടവണ്ണപ്പാറയിലെ റശീദിയ അറബി കോളേജിലെ ശിഹാബ് തങ്ങള്‍ സ്മാരക മെന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ സൈത്മുഹമ്മദ് നിസാമി അധ്യക്ഷതവഹിച്ചു. കെ.പി. ബാപ്പുഹാജി, യു. ഹുസ്സയിന്‍ ഹാജി, അരീക്കോട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലിഹാജി, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍, ആനമങ്ങാട്ട് മുഹമ്മദ്കുട്ടി ഫൈസി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി പി.എ. ജബാര്‍ ഹാജി സ്വാഗതവും കെ. മുഹമ്മദ് ചെറിയാപ്പു നന്ദിയും പറഞ്ഞു.