സഅദ്ബ്‌നുമുആദ് മസ്ജിദ് ഉദ്ഘാടനം ചെയ്തു

കാളികാവ്: പരിയങ്ങാട് കെട്ടുങ്ങലില്‍ നിര്‍മിച്ച സഅദ്ബ്‌നുമുആദ് മസ്ജിദ് ഉദ്ഘാടനം ചെയ്തു. ഫിഫ്‌ളുറഹ്മാന്‍ തങ്ങള്‍ പാണ്ടിക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍സലീം അന്‍വരി അധ്യക്ഷതവഹിച്ചു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പി.ഹസന്‍ മുസ്‌ലിയാര്‍, മജീദ് ദാരിമി, കെ.വി.അബ്ദുറഹിമാന്‍ ദാരിമി, മുജീബ്‌റഹ്മാന്‍ ഫൈസി, പി.വി.മുഹമ്മദ്, മുഹമ്മദലി ഫൈസി എന്നിവര്‍ പ്രസംഗിച്ചു.