പ്രാര്‍ഥനാ സംഗമത്തോടെ പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന്‌സമാപനം


പൂക്കോട്ടൂര്‍ : രണ്ട് ദിവസമായി നടന്നുവന്ന പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് പ്രാര്‍ഥനാ സംഗമത്തോടെ സമാപനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരത്തോളം ഹാജിമാര്‍ രണ്ടുദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തു. രണ്ടാംദിവസം നടന്ന പഠനസെഷന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസംഗിച്ചു. ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കെ.പി. ഉണ്ണീരു സ്വാഗതവും ഹസ്സന്‍ സഖാഫി നന്ദിയും പറഞ്ഞു.

വൈകീട്ട് നാലിന് നടന്ന പ്രാര്‍ഥനാസംഗമത്തിന് എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനാസംഗമത്തിന് നേതൃത്വം നല്‍കി.

സയ്യിദ് ഫസല്‍ തങ്ങള്‍, കാളാവ് പി. സൈതലവി മുസ്‌ലിയാര്‍, മഹര്‍ മുസ്തഫ, കെ. മോയിന്‍കുട്ടി, വീരാന്‍കുട്ടി, വീരാന്‍കുട്ടിഹാജി പൊട്ടിച്ചിറ, പി.പി.മുഹമ്മദ് മൗലവി, പി.എം.കുഞ്ഞാലന്‍ ഹാജി, ഇല്ലിക്കല്‍ മൂസഹാജി, കരുമ്പില്‍ ബാപ്പുഹാജി, അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട്, മൊയ്തീന്‍ ബാപ്പു മേല്‍മുറി എന്നിവര്‍ സംബന്ധിച്ചു