ഐക്യം തീരുമാനിക്കേണ്ടത് തീവ്രവാദികളല്ല എസ്.കെ.എസ്.എസ്.എഫ്.

ദക്ഷിണ മേഖല പ്രതിനിധി സമ്മേളനം ഇന്ന് അന്പലപ്പുഴയില്‍

കോഴിക്കോട് : തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്‍റെ കൈ വെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് മുസ്‍ലിം ഐക്യവേദി ബാനരില്‍ തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് പിന്നില്‍ തീവ്രവാദികള്‍ മാത്രമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.

മുസ്‍ലിം ഐക്യം തീരുമാനിക്കേണ്ടത് മുഖ്യധാര സംഘടനകളാണ്. തീവ്രവാദികളല്ല. തീവ്രവാദികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനാലാണ് മുസ്‍ലിം ഐക്യവേദിയായി സ്വയം രംഗപ്രവേശനം ചെയ്യുന്നത്. യോഗം അഭിപ്രായപ്പെട്ടു.

തീവ്രവാദികള്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ദുരിതങ്ങളും ബോധ്യപ്പെടുത്തുന്നതിനും തീവ്രവാദ ശ്രമത്തെ പ്രതിരോധിക്കുന്നതിനുമായി എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജീല്ലകളിലെ കേഡര്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ദക്ഷിണ മേഖല പ്രതിനിധി സംഗമം ഇന്ന് രാവിലെ പത്ത് മണിക്ക് അന്പലപ്പുഴയില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

യോഗത്തില്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, ഓണന്പിള്ളി മുഹമ്മദ് ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബൂബക്കര്‍ ഫൈസി മലയമ്മ, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ബശീര്‍ ദാരിമി, ബശീര്‍ പനങ്ങാങ്ങര, അലി കെ. വയനാട്, അയ്യൂബ് കൂളിമാട്, അബ്ദുല്ല ദാരിമി കോട്ടില, ഹബീബ് ഫൈസി, സിയാദ് ചെന്പറക്കി, ശാനവാസ് കണിയാപുരം, പ്രസംഗിച്ചു.