ചെര്‍ക്കള സെന്‍ട്രല്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ഉദ്ഘാടനം
കാസര്‍കോട്: ചെര്‍ക്കള സെന്‍ട്രലില്‍ പുതുതായി പണികഴിപ്പിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ വരുന്ന ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി മദ്രസ ബുധനാഴ്ച 10 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന് മൗലവി, എസ്.വൈ.എസ്.ജില്ലാ പ്രസിഡണ്ട് എം. എ. ഖാസിം മുസ്ല്യാര്‍, ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ, കെ.ടി.അബ്ദുല്ല ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാപ്രസിഡണ്ട് കെ.ടി. അബ്ദുല്ല മുസ്ല്യാര്‍, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ബഷീര്‍ ദാരിമി തളങ്കര, ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ സാലൂദ് നിസാമി, സി.ടി.അഹമ്മദലി എം.എല്‍.എ, എം.സി. ഖമറുദ്ദീന്, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, പി.ബി. അബ്ദുല്‍ റസാഖ് ഹാജി, എ.ഹമീദ് ഹാജി, അഡ്വ. എന്‍.എ. ഖാലിദ്, കെ.കെ.അബ്ദുല്ലക്കുഞ്ഞി, എ.ജി.സി. ബഷീര്‍, കെ.ഇ.എ.ബക്കര്‍, ജമാഅത്ത് ഭാരവാഹികളായ സി.എം.അബ്ദുല്‍ ഖാദര്‍, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, സി.എ. അഹമ്മദ് ഹാജി ചെര്‍ക്കള, മുഹമ്മദ് ഹാജി, സി.എച്ച്. അബ്ദുല്‍ റഹ്മാന്, സി.എം. അബൂബക്കര്‍ ഹാജി, എ.അബ്ദുല്ലക്കുഞ്ഞി, സി.എച്ച്. മുഹമ്മദ് ബദ്രിയ, ഖത്തീബ് അബ്ദുല്‍ ഹമീദ് ഫൈസി, സദര്‍ മുഅല്ലിം മൊയ്തു മൗലവി സംബന്ധിക്കും.