പുലാമന്തോള്‍ : വെള്ളിമാടുകുന്ന് എ.കെ. മുഹമ്മദ്‌കോയ തങ്ങളുടെ 13-ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി നടന്ന സിദ്ദീഖിയ ദര്‍സ് 12-ാം വാര്‍ഷിക പണ്ഡിത മഹാസമ്മേളനം പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു.
ദാറുന്നജാത്ത് ഇംഗ്ലീഷ് വിഭാഗം പ്രൊഫ. സി. ഹംസ മുഖ്യപ്രഭാഷണം നടത്തി. കാളാട് അബ്ദുള്ളക്കോയ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍, പാണക്കാട് ശമീറലി ശിഹാബ്തങ്ങള്‍, കാപ്പ് ഉമ്മര്‍ മുസ്‌ലിയാര്‍, പൊന്നാനി ഖാസി മഖ്ദൂം മുത്തുക്കോയ തങ്ങള്‍, ഹാഫിസ് അബ്ദുള്‍അസീസ് മുസ്‌ലിയാര്‍, സലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവര്‍ സംബന്ധിച്ചു. അന്നദാനവും നടന്നു.