മിന്‍തഖ മഹല്ല് ഫെഡറേഷന്‍ നേൃതസംഗമം ഇന്ന് (20-07-10)

താമരശ്ശേരി : മിന്‍തഖ മഹല്ല് ഫെഡറേഷന്‍ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹല്ല് നേതൃസംഗമം ജൂലായ് 20-ന് താമരശ്ശേരി വ്യാപാരഭവനില്‍ നടക്കും. രാവിലെ എട്ടുമണിക്ക് ആരംഭിക്കും. മഹല്ല് സംവിധാനത്തെപ്പറ്റി റഹ്മത്തുല്ല ഖാസിമി മൂത്തേടം ക്ലാസ്സെടുക്കും.

ആഗസ്ത് എട്ടിന് കെടവൂര്‍ ജുമാമസ്ജിദ് പരിസരത്ത് ഹജ്ജ്ക്ലാസ് സംഘടിപ്പിക്കാനും പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസ്സെടുക്കും.

വ്യാപകമായി വരുന്ന വിധ്വംസകപ്രവര്‍ത്തനങ്ങളെ യോഗം അപലപിച്ചു. വി. ഉസ്സയിന്‍ ഹാജി അധ്യക്ഷതവഹിച്ചു. എം.പി. ആലിഹാജി, എ.കെ. അബാസ്, വി.എം. അബൂബക്കര്‍ ഹാജി, പി.പി. മുഹമ്മദ്കുട്ടി ഹാജി, വി.എം. അബ്ദുല്ലക്കോയ ഹാജി എന്നിവര്‍ പ്രസംഗിച്ചു. കെ.ടി. അബൂബക്കര്‍ സ്വാഗതവും കെ.സി. മുഹമ്മദ് നന്ദിയും പറഞ്ഞു.