അബ്ദുല്ല ദാരിമിക്കു നേരെ വധശ്രമം: സുന്നി കൗണ്‍സില്‍ പ്രതിഷേധിച്ചു

കുവൈത്ത്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയും യുവ പണ്ഡിതനുമായ കൊട്ടില അബ്ദുല്ല ദാരിമിക്കു നേരെ സിപിഎം നടത്തിയ വധശ്രമത്തില്‍ കുവൈത്ത് കേരള സുന്നി മുസ്ലീം കൗണ്‍സില്‍ ശക്തമായി പ്രതിഷേധിച്ചു.മുസ്ലീം സമുദായത്തിന് നേരെ വര്‍ഗായാരോപണങ്ങള്‍ ഉന്നയിക്കുകയും മുസ്ലീം സംഘടനാ നേതാക്കളെ ഇല്ലായ്മ ചെയ്യുക എന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് സിദ്ധാന്തവുമാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. ഇത്തരം നീക്കങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടിവരും. സമാധാനന്തരീക്ഷത്തില്‍ ജീവിക്കുന്ന മത പണ്ഡിതന്മാരുടെ ജീവനു നേരെയുള്ള ഇത്തരം നടപടികള്‍ കേരള ജനതക്കു അപമാനമാണെന്നും ഇത്തരത്തിലുള്ള ഗുണ്ടകളെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടി മാതൃകാപരമായി ശിക്ഷിക്കണമെന്നും സുന്നി കൗണ്‍സില്‍ പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.