ദുബൈ : ദുബൈ ഇസ്‍ലാമിക വകുപ്പ് മതരംഗത്തെ സേവനത്തിന് മലയാളി പണ്ഡിതന് അപൂര്‍വ്വ ബഹുമതി നല്‍കി ആദരിച്ചു. പ്രമുഖ വാഗ്മിയും പണ്ഡിതനുമായ അബ്ദുസ്സലാം ബാഖവിയാണ് ദുബൈയിലെ പള്ളി ഇമാമുമാര്‍ക്കിടയില്‍ നടത്തിയ മൂല്യനിര്‍ണ്ണയത്തില്‍ ഏറ്റവും മികച്ച സേവനം നടത്തിയ വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. മതരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരില്‍ ബഹുമതി നേടുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. ദുബൈ സുന്നി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് കൂടിയാണ്.