ഓഫീസ് ഉദ്ഘാടനംചെയ്തു

തിരൂരങ്ങാടി : ചെമ്മാട് റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഓഫീസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു.

ഇസ്‌ലാമിക കലാമേളയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ നല്‍കി. മുഫത്തിശ് കെ.കെ. മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു.

ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നഖ്‌വി മുഖ്യപ്രഭാഷണം നടത്തി. കെ.ടി. ബഷീര്‍ മുസ്‌ലിയാര്‍, പി. ഇസ്ഹാഖ് ബാഖവി, യു. ഷാഫിഹാജി, സി.സുബൈര്‍ ബാഖവി, സി.എ. സലാം ദാരിമി എന്നിവര്‍ പ്രസംഗിച്ചു.