
കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ മൈദാന് ഹവല്ലി ബ്രാഞ്ച് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ചു നടന്ന യോഗം കേന്ദ്ര ജനറല്‍ സെക്രട്ടറി പി.കെ.എം. കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി ടി.പി. ഇബ്റാഹീം മുസ്ലിയാര് നരിക്കുനി (പ്രസിഡന്റ്), മുഹമ്മദലി മുതലക്കുളം, അശ്റഫ് വെള്ളാങ്കല്ലൂര്‍ (വൈ. പ്രസിഡന്റുമാര്‍), കുഞ്ഞി മൊയ്തീന് കുട്ടി ചാലിയം (ജ.സെക്രട്ടറി), ഫൈസല്‍ ചാലിയം, ശമീര്‍ അലി ചാലിയം (ജോ.സെക്രട്ടറിമാര്‍), മുഹമ്മദലി മട്ടന്നൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിങ്ങ് ഓഫീസര്‍ ശംസുദ്ദീന്‍ മുസ്ലിയാര് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര കൗണ്സിലേറ്റിലേക്ക് ബഷീര്‍ ബാത്ത, ബഷീര്‍ വെള്ളാങ്കല്ലൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. ബ്രാഞ്ച് കൗണ്‍സിലര്‍മാരായ ബുശൈര്‍ തേഞ്ഞിപ്പലം, ശിഹാബുദ്ദീന് വേങ്ങര, അബ്ദുസ്വാലിഹ് പുളിക്കല്‍, മഹ്ബൂബ് ചെട്ടിപ്പടി എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുല്‍ റശീദ് ആണ് ഓഡിറ്റര്‍.
വിവിധ കമ്മറ്റികളും ബ്രാഞ്ച് പ്രതിനിധികളും പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. ടി.പി. ഇബ്റാഹീം മുസ്ലിയാര് സ്വാഗതവും കുഞ്ഞിമൊയ്തീന്‍ കുട്ടി ചാലിയം നന്ദിയും പറഞ്ഞു.
-ഹംസ അബ്ദുസ്സലാം-