കുവൈത്ത് സിറ്റി : ഇസ്ലാമിക് സെന്റര്‍ ഹവല്ലി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദര്‍ശ വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം കേന്ദ്ര ആക്ടിംഗ് പ്രസിഡന്റ് ഉസ്മാന് ദാരിമി ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ഇസ്ലാം പ്രവാചകരിലൂടെയും അനുചരന്മാരിലൂടെയും നമുക്ക് കിട്ടിയ രൂപത്തില്‍ മുറുകെ പിടിച്ച് ജീവിക്കാന്‍ നാം തയ്യാറാവണമെന്നും അതാണ് ശരിയായ സുന്നത്ത് ജമാഅത്ത് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കമ്മിറ്റി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി വിഷയമവതരിപ്പിച്ചു. കേന്ദ്ര ജന.സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പ്, ഇ.എസ്. അബ്ദുറഹ്മാന് ഹാജി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുന്നാസര്‍ അസ്ലമി സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ ഫൈസി നന്ദിയും പറഞ്ഞു.