തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം -സാദിഖലി ശിഹാബ്തങ്ങള്‍

മലപ്പുറം: തീവ്രവാദത്തിനെതിരെയുള്ള പ്രതിരോധം തത്വാധിഷ്ഠിതമാകണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു.ബഹുസ്വര സമൂഹത്തിന്റെ നിലനില്‍പ്പിന് തീവ്രവാദപ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദത്തിന്റെ പേരില്‍ സംഘടിക്കുന്നവര്‍ ന്യൂനപക്ഷത്തിന്റെതന്നെ നിലനില്‍പ്പ് ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.