ഉടുമ്പുന്തല ദര്‍സ്‌ വാര്‍ഷികം

തൃക്കരിപ്പൂര്‍: ഉടുമ്പുന്തല നിബ്രാസുത്വലബാ ദര്‍സ്‌ വാര്‍ഷികം ശനിയാഴ്‌ച തുടങ്ങും. രാവിലെ മൂസക്കുട്ടി സുല്‍ഫി ഉദ്‌ഘാടനം ചെയ്യും. റസാഖ്‌ പുനത്തില്‍ അധ്യക്ഷത വഹിക്കും. മുസ്‌തഫ ഹുദവി ആക്കോട്‌ മുഖ്യപ്രഭാഷണം നടത്തും. കെ. മുഹമ്മദ്‌ ദാരിമി, വി.ടി. ഷാഹുല്‍ ഹമീദ്‌, എം.കെ. മഹമൂദ്‌ ഹാജി, എന്‍.അബ്‌ദുല്‍ ലത്തീഫ്‌ മാസ്റ്റര്‍, പി.ഇസ്‌മയില്‍ മൗലവി പ്രസംഗിക്കും. എം.അബ്‌ദുല്ല മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം കെ.കെ. മുഹമ്മദ്‌ ദാരിമി ഉദ്‌ഘാടനം ചെയ്യും. ഉപരി പഠനത്തിന്‌ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം വി.കെ. ബാവ സമ്മാനിക്കും. ബുര്‍ദ്ദ മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയുമുണ്ടാകും. കൂട്ടു പ്രാര്‍ത്ഥനക്ക്‌ സയ്യിദ്‌ എ. ഉമ്മര്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും.