ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കോട്ടയ്ക്കല്‍ : എസ്.വൈ.എസ്സിന്റെയും എസ്.കെ.എസ്.എസ്.എഫിന്റെയും നവീകരിച്ച ഓഫീസായ ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

തീവ്ര ഭീകര പ്രസ്ഥാനങ്ങളെ കരുതിയിരിക്കണമെന്നും യുവാക്കള്‍ ഇത്തരം പ്രസ്ഥാനങ്ങളിലേക്ക് ചെന്നെത്തുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സി.എച്ച്.ബാപ്പുഫൈസി അധ്യക്ഷതവഹിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.

എം.പി.മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ആശിഖ് കുഴിപ്പുറം, സി.പി.സൈനുദ്ദീന്‍, പി.പി.എസ്.എ.തങ്ങള്‍, തറമ്മല്‍ അഹമ്മദ്ഹാജി, ഇ.കെ.സി.കുഞ്ഞിമുഹമ്മദ് ഹാജി, കോഴിക്കോടന്‍ അഹമ്മദ്കുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.