എടപ്പാള്‍ : വട്ടംകുളം പഞ്ചായത്തിലെ മഹല്ലുകളുടെ സംഗമം ഖാസിം ഫൈസി പോത്തനൂര്‍ ഉദ്ഘാടനം ചെയ്തു. സുന്നി മഹല്ല് ഫെഡറേഷന്‍ വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ സി.എം.ബഷീര്‍ ഫൈസി ആനക്കര അധ്യക്ഷത വഹിച്ചു. സ്വാലിഹ് അന്‍വരി, സൈനുദ്ദീന്‍ ഹാജി, ബഷീര്‍ റഹ്മാനി, മൊയ്തീന്‍ മുസ്‌ലിയാര്‍, കുഞ്ഞിപ്പഹാജി, ബാവമുസ്‌ലിയാര്‍, മുഹമ്മദ് ഹാജി, നസീര്‍ ബാഖവി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ബഷീര്‍ ഫൈസി(പ്രസി.), കുഞ്ഞിപ്പഹാജി, മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍(വൈ.പ്രസി.), മുഹമ്മദ് ഹാജി(ജന.സെക്ര.), അബ്ദുല്ലക്കുട്ടി, ബക്കര്‍ഹാജി, സൈനുദ്ദീന്‍ സാഹിബ്(ജോ.സെക്ര.), ബാപ്പുഹാജി(ട്രഷ.).