ജാമിഅ ശരീഅത്ത് കോളേജ് 28ന് തുറക്കും
മലപ്പുറം : മഞ്ചേരി ജാമിഅ ഇസ്ലാമിയ കാമ്പസില്‍ ആരംഭിക്കുന്ന ജാമിഅ ശരീഅത്ത് കോളേജ് 28ന് ഉദ്ഘാടനംചെയ്യും. രാവിലെ പത്തിന് പ്രൊഫ. കെ. ആലിക്കുട്ടിമുസ്ലിയാരാണ് കോളേജ് ഉദ്ഘാടനംചെയ്യുക. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ അധ്യക്ഷത വഹിക്കും.