എസ്.കെ.എസ്.എസ്.എഫ് സോണ്‍ കോണ്‍

എരമംഗലം : മേഖലാ എസ്.കെ.എസ്.എസ്.എഫ് ട്രെയിനിങ് ക്യാമ്പ് 'സോണ്‍ കോണ്‍ 2010' ശനിയാഴ്ച തുടങ്ങും. ശനിയാഴ്ച വൈകീട്ട് 5.30 മുതല്‍ ഞായറാഴ്ച രാവിലെ 11.30 വരെ എരമംഗലം ദാറുസ്സലാമത്ത് കാമ്പസിലാണ് പരിപാടി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സാലിം ഫൈസി കൊളത്തൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും.

ദാറുസ്സലാമത്തില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ വെളിയങ്കോട് ഖാസി വി.അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, റാഫി ഹുദവി, റസാഖ് പുതുപൊന്നാനി, കെ.എ.ബക്കര്‍, കെ.വി.മുജീബ്, വി.എ.ഗഫൂര്‍, എസ്.നജീബ്, ആസിഫ്.വി മാരാമുറ്റം, അനീസ്, നൂര്‍മുഹമ്മദ്, അബ്ദുല്‍ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.