മര്‍ഹൂം:ഇബ്രാഹിം ഖലീല്‍ സ്മാരക ഇസ്‌ലാമിക് സെന്റര്‍ ഉത്ഘാടനം ചെയ്തു.

കാസറഗോഡ്: എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന മംഗലാപുരം വിമാന അപകടത്തില്‍ ആകസ്മികമായി നമ്മോട് വിടപറഞ്ഞു പോയ ഉജ്ജ്വല ദീനീ പ്രവര്‍ത്തകന്‍ മര്‍ഹൂം.ഇബ്‌റാഹിം ഖലീല്‍ സാഹിബിന്റെ സ്മരണക്കായി ചരിത്ര പ്രസിദ്ധമായ തളങ്കര മാലിക്‌ ദീനാര്‍ മസ്ജിദിന്‍റെ ഒരു വിളിപ്പാടകലെ എസ്.കെ.എസ്.എസ്.എഫ് ന്റെ നേത്രത്വത്തില്‍ ആരംഭിച്ച 'ഇബ്‌റാഹിം ഖലീല്‍ സ്മാരക ഇസ്‌ലാമിക് സെന്റര്‍' കെട്ടിടം പ്രൌഢമായ സദസ്സില്‍ മര്‍ഹൂം ഇബ്രാഹിം ഖലീലിന്റെ മക്കളുടെയും ബന്ധുക്കളുടെയും സാനിധ്യത്തില്‍ വെച്ചു പാണക്കാട് സയ്യിദ്‌ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാസറഗോഡ് സംയുക്ത ജമാഅത്ത്‌ പ്രസിഡന്റ്‌ ചെര്‍ക്കളം അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. മംഗലാപുരം-ചെമ്പരിക്ക സംയുക്ത ഖാസി ത്വാഖ അഹ്‌മദ് മൗലവി അല്‍ അസ്ഹരി പ്രഭാഷണം നടത്തി. എസ് വൈ എസ് കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ എം.എ ഖാസിം മുസ്‌ലിയാര്‍, എം.സി ഖമറുദ്ദീന്‍, ഹമീദ് ഹാജി, ഹസൈനാര്‍ തളങ്കര, മുജീബ് തളങ്കര, മുഖ്താര്‍ ഖലീല്‍ തളങ്കര സംസാരിച്ചു. ബഷീര്‍ ദാരിമി തളങ്കര സ്വാഗതവും അമാനുല്ല കടവത്ത് നന്ദിയും പറഞ്ഞു.