കാസര്‍കോട്: ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച സി.ബി.ഐ. അന്വേഷണത്തെ കുറിച്ചറിയാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ജില്ലാ ജനകീയ നീതിവേദി തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ഉബൈദുല്ലാ കടവത്ത് അധ്യക്ഷനായി. സൈഫുദ്ദീന് റാക്കോട്, കെ.വി. രവീന്ദ്രന്, അബ്ദുള്‍ റഹ്മാന് ബന്തിയോട്, സി.എച്ച്. റിയാസ്, ശാഫി ചെമ്പരിക്ക, സാലി കീഴൂര്‍, അബ്ദുള്‍ റഹ്മാന് തെരുവത്ത്, ഇസ്മായില്‍ ചെമ്മനാട്, ബി.കെ. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.