ശിഹാബ് തങ്ങള്‍ അനുസ്മരണം സ്വാഗതസംഘം ഇന്ന്

തിരൂര്‍ : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സെമിനാര്‍ ആഗസ്ത് ഒന്നിന് തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളില്‍ നടത്താന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

ശിഹാബ് തങ്ങള്‍ ദര്‍ശനം ദേശീയ സെമിനാര്‍ നടക്കും. സ്വാഗതസംഘ രൂപവത്കരണ യോഗം വെള്ളിയാഴ്ച വൈകീട്ട് 4.30ന് ബസ്സ്റ്റാന്‍ഡ് എന്‍.ഐ മദ്രസയില്‍ ചേരും.