വയനാട് ജില്ലാ എസ്.കെ.എസ്.എസ്.എഫ്. ശിഹാബ് തങ്ങളെ അനുസ്മരിച്ചു
വാകേരി(വയനാട്): മജ്ലിസുദ്ദഅ്വത്തില്‍ ഇസ്ലാമിയയില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങളുടെ ജീവിത ദര്‍ശനം സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം അനുസ്മരണ പ്രഭാഷണം നടത്തി.ഇബ്രാഹിം ഫൈസി പേരാല്‍, ഹംസ ഫൈസി റിപണ്‍, ഹാരിസ് ഖാഖവി കമ്പളക്കാട്, മുഹമ്മദ്കുട്ടി ഹസനി, മമ്മൂട്ടി തരുവണ, കെ.കെ.എം. ഹനീഫല്‍ ഫൈസി, എ.കെ. സുലൈമാന്‍ മൗലവി, അബ്ദുള്‍ ജലീല്‍ ദാരിമി, മുഹമ്മദ് ദാരിമി വാകേരി എന്നിവര്‍ സംസാരിച്ചു.