മലപ്പുറം : അഖില കേരള സാദാത്ത് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഞായറാഴ്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. വൈകീട്ട് നാലിന് മലപ്പുറം കിഴക്കുംതല ജങ്ഷനു സമീപം ചടങ്ങ് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
എസ്.എം. ജിഫ്രി തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.കെ.എസ് തങ്ങള്‍, ആറ്റക്കോയ തങ്ങള്‍, എസ്.കെ.പി.എം. തങ്ങള്‍, സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.