ചേലേങ്കര പള്ളി ഉദ്ഘാടനംചെയ്തു

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ മഹല്ലിലെ ചേലേങ്കരയില്‍ നിര്‍മിച്ച പള്ളിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. ഖാസി മൂസ അല്‍ഖാസിമി, ഹബീബ് ഫൈസി കോട്ടോപ്പാടം, പി.കെ. ഹംസക്കുട്ടിഹാജി, പൊള്ളക്കുന്നന്‍ അബ്ദുള്‍ഖാദര്‍, അഡ്വ. ടി.എ. സിദ്ദിഖ്, അഡ്വ. നാസര്‍ കൊമ്പത്ത്, കുഞ്ഞാപ്പഹാജി, ടി.കെ. കോയാമുഹാജി, ആദംഅബ്ദുള്ള, സുള്‍ഫിക്കറലി, വി. മുഹമ്മദലി ഫൈസി എന്നിവര്‍ പങ്കെടുത്തു.