നസീമുര്‍റഹ്മ അറബിക് കവിതാ സമാഹാരം പുറത്തിറക്കി

തിരൂരങ്ങാടി : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള പ്രഥമ അറബിക് കവിതാ സമാഹാരം ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ പുറത്തിറക്കി. ദാറുല്‍ഹുദാ വിദ്യാര്‍ഥി യൂണിയന്‍ അല്‍ ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ നസീമുര്‍റഹ്മ എന്ന കവിതാസമാഹാരം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍ കോപ്പി ഏറ്റുവാങ്ങി.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി യോഗം ഉദ്ഘാടനം ചെയ്തു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ആധ്യക്ഷ്യം വഹിച്ചു. ഭൗതിക വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. യു.വി.കെ. മുഹമ്മദ്, എസ്.എം. ജിഫ്‌രി തങ്ങള്‍, യു. ശാഫി ഹാജി, കെ.എം. സെയ്തലവി ഹാജി, ആദൃശ്ശേരി ഹംസക്കുട്ടി മുസല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.