കാസര്‍കോട്: 'കൂട്ടുകൂടാം ധാര്‍മികതയുടെ കരുത്തിനൊപ്പം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം എന്‍.പി.എം. സയ്യിദ് ഫസല്‍ കോയമ്മ തങ്ങളില്‍നിന്ന് അപേക്ഷ സ്വീകരിച്ച് മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ശൈഖുന ത്വാഖ അഹ്‌മദ് മൗലവി അല്‍ അസ്‌ഹരി ഉദ്‌ഘാടനം ചെയ്‌തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബഷീര്‍ ദാരിമി തളങ്കര, എം.എ ഖലീല്‍, റഷീദ് ബെളിഞ്ചം, ഹാരിസ് ദാരിമി ബെദിര സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവത്തകരും മുന്നിട്ടിറങ്ങാന്‍ ശൈഖുന ത്വാഖ അഹ്‌മദ് മൗലവി അല്‍ അസ്‌ഹരി പ്രവര്‍ത്തകരോട് അഭ്യാര്ഥിച്ചു. മുഴുവന്‍ മേഘലാ കമ്മിറ്റികളും മെമ്പര്‍ഷിപ്പ് രസീപ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ശേഖരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.