അന്ധതയെ പരാജയപ്പെടുത്തിയ ഹനാനയെ സമസ്ത അനുമോദിച്ചു.

കാസറഗോഡ്: സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിന്നു കുട്ടികളിലായി നടത്തിയ മത പഠന പൊതുപരീക്ഷയില്‍ സംസ്ഥാനത്ത്‌ നിന്ന് തന്നെ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടിയ അന്ധവിദ്യാര്‍ത്ഥിനി ഹനാനയെ സമസ്ത പൊതു വിദ്യാഭ്യാസ ബോര്‍ഡ് ഉപഹാരം നല്‍കി അനുമോദിച്ചു. ചൂരിയിലെ ഉമര്‍ അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകളാണ് ഈ കൊച്ചു മിടുക്കി. അനുമോദന ചടങ്ങ് എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌ എം.എ. ഖാസിം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. മുഫത്തിശ്‌ പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ ഫൈസി, എസ് കെ എസ് എസ് എഫ് സമസ്ഥാന സെക്രട്ടറി ബഷീര്‍ ദാരിമി തളങ്കര, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ സാലൂദ്‌ നിസാമി, സൈനുദ്ദീന്‍ മുസ്‌ലിയാര്‍, അസ്‌ലം, ഖലീല്‍ ഹസനി, വൈ. ഹനീഫ കുമ്പഡാജെ, ഇബ്രാഹിം ഹസനി, ഹുസൈന്‍ മൗലവി പ്രസംഗിച്ചു. ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹനാന.