വേങ്ങര : കേരള നൂറുല്‍ ഖുര്‍ആന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ത്രിദിന ഖുര്‍ആന്‍ പാരായണ ബാങ്കു വിളി മത്സരത്തിന് സെമിനാറോടെ സമാപനം. സെമിനാര്‍ പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എന്‍.അബ്ദുള്ള മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ഡോ.അബൂസ്വാലിഹ്, സി.ഹംസ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളില്‍ നിന്നായി ഇരുന്നൂറിലേറെ പേര്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സ്വര്‍ണമെഡല്‍ സാദിഖലി തങ്ങള്‍ വിതരണംചെയ്തു.