മിഅ്റാജ് ദിന പ്രഭാഷണം സംഘടിപ്പിച്ചുകുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിഅ്റാജ് ദിന പ്രഭാഷണം സംഘടിപ്പിച്ചു. ശംസുദ്ദീന്‍ ഫൈസി, ഉസ്‍മാന്‍ ദാരിമി, മുസ്തഫ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.

മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്നും പ്രവാചകന്‍ മുഹമ്മദ് () ജിബ്‍രീല്‍ () മിന്‍റെ കൂടെ ബുറാഖ് എന്ന പ്രത്യേക വാഹനപ്പുറത്ത് ജറുസലമിലെ ബൈത്തുല്‍ മുഖദ്ദസിലേക്കും അവിടെ നിന്നും ആകാശ ലോകങ്ങളിലേക്കും യാത്ര പോവുകയും അള്ളാഹുവുമായി നേരിട്ട് സംഭാഷണം നടത്തുകയും ചെയ്ത സംഭവം ലോക ചരിത്രത്തില്‍ അനുപമമായതാണ്. നബി()ക്ക് അള്ളാഹു നല്‍കിയ വലിയൊരു അനുഗ്രഹവും പ്രത്യേകതയും ആദരവുമായ ഈ നിശാപ്രയാണം പ്രവാചക സ്നേഹികളായ വിശ്വാസികള്‍ക്ക് ഒട്ടേറെ സന്ദേശവും സന്തോഷവും സമ്മാനിക്കുന്ന ഒന്നാണ്. ഇസ്‍ലാമിക വിശ്വാസങ്ങളുടെ കാതലായ വശങ്ങള്‍ ചര്‍ച്ചാവേദിയാകുന്ന ഇസ്‍റാഅ് മിഅ്റാജിന്‍റെ സ്മരണകള്‍ ലോകമൊട്ടുക്കും വിശ്വാസികള്‍ പുതുക്കിവരുന്നുണ്ടെന്നും യോഗത്തില്‍ പ്രസംഗിച്ച മുസ്തഫ ദാരിമി പറഞ്ഞു. മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും അബ്ദുല്‍ ശുക്കൂര്‍ നന്ദിയും പറഞ്ഞു.