'ശരിഅത്ത് വിരുദ്ധ പ്രസ്‌താവന പിന്‍വലിക്കണം'
വടക്കാഞ്ചേരി : ഇസ്‌ലാമിക വ്യക്‌തിനിയമത്തിലും ശരിഅത്ത് വിഷയത്തിലും ഇസ്‌ലാമിക വിധി പറയേണ്ട ഖാസി പദവിയെ അവഹേളിക്കുന്ന തരത്തില്‍ കമ്യൂണിസ്റ്റ് മാനിസ്ഫെസ്റ്റോയുടെ വക്താവായ പാലോളി മുഹമ്മദ്കുട്ടിയെ ജില്ലാ ഖാസിയാക്കണമെന്ന് ആവശ്യപ്പെടുന്ന കാന്തപുരം വിഭാഗത്തിന്‍റെ പ്രസ്‌താവന ഇസ്‌ലാമിക വിഷയത്തിലെ അജ്ഞതയ്ക്കു തെളിവാണെന്നും പ്രസ്‌താവന പിന്‍വലിച്ചു വിശ്വാസീ സമൂഹത്തോട് മാപ്പുപറയണമെന്ന് എസ്കെഎസ്‌എസ്‌എഫ് മേഖലാ യോഗം ആവശ്യപ്പെട്ടു. ഉമര്‍ ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് എം.പി. മുത്തുക്കോയ തങ്ങള്‍, ബഷീര്‍ ഫൈസി ദേശമംഗലം, ഉണ്ണീന്‍കുട്ടി മുസല്യാര്‍, ശിയാന്‍ അലി, സിദ്ദീഖ് ഫൈസി, മുസ്‌തഫ ദാരിമി എന്നിവര്‍ പ്രസംഗിച്ചു.