കോഴിക്കോട് : തീവ്രവാദ പ്രവണത തുടരുകയും മതേതര രാഷ്ട്രീയത്തിന്റെ പുതിയ ചായം തേക്കുകയും ചെയ്‌ത എന്‍.ഡി.എഫ് നിലപാടുകളും മതരാഷ്‌ട്രവാദം ആശയമാക്കുകയും മതേതരത്വ രാഷ്‌ട്രീയ മുഖംമൂടി ധരിക്കുകയും ചെയ്‌ത ജമാഅത്തെ ഇസ്‌ലാമിയുടെ നയങ്ങളും ന്യൂനപക്ഷ വര്‍ഗീയത വളരുന്നുവെന്ന് പറഞ്ഞ് ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളും വിശകലനം ചെയ്‌തുകൊണ്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രീണനരാഷ്ട്രീയത്തിന്റെ ചതിക്കുഴികള്‍ എന്ന പ്രമേയവുമായി ത്രൈമാസ കാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് ജൂലൈ 11 ന് ഞായറാഴ്‌ച 3 മണിക്ക് കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സെമിനാര്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഡോ. എം.കെ മുനീര്‍, എം.പി. വീരേന്ദ്രകുമാര്‍, ടി.സ്വിദ്ദീഖ്, കെ.മുരളീധരന്‍, നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍, അബൂബക്‌ര്‍ ഫൈസി മലയമ്മ എന്നിവര്‍ പ്രസംഗിക്കും.
-റിയാസ് ടി. അലി