മിന്‍ത്വഖ മഹല്ല് നേതൃസംഗമം

താമരശ്ശേരി: മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മഹല്ല് നേതൃസംഗമം ജൂലായ് 20-ന് രാവിലെ ഒമ്പത് മുതല്‍ ഒരു മണിവരെ താമരശ്ശേരി വ്യാപാര ഭവനില്‍ നടക്കും. റഹ്മത്തുല്ല ഖാസിമി മൂത്തേടം ക്ലാസെടുക്കും.